Advertisement
kabsa movie

ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒരാളെ ജീവിതാവസാനം വരെ വിലക്കുന്നത് മൗലികമായി തെറ്റെന്ന് സ്റ്റീവ് സ്‌മിത്ത്

December 11, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ജീവിതാവസാനം വരെ വിലക്കിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ താത്കാലിക ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒരാളെ ജീവിതാവസാനം വരെ വിലക്കുന്നത് മൗലികമായി തെറ്റാണെന്ന് സ്‌മിത്ത് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു സ്‌മിത്ത്.

“എൻ്റെ വീക്ഷണത്തിൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒരാളെ ജീവിതാവസാനം വരെ വിലക്കുന്നത് മൗലികമായി തെറ്റാണ്. ചെയ്ത തെറ്റിനുള്ളത് വാർണർ അനുഭവിച്ചു. അദ്ദേഹം ഒരു നേതാവാണെന്ന് നമുക്കറിയാം. കളത്തിനകത്തും പുറത്തും അദ്ദേഹം അതിഗംഭീര കാര്യങ്ങൾ ചെയ്യുകയാണ്.”- സ്റ്റീവ് സ്‌മിത്ത് പറഞ്ഞു.

Story Highlights: steve smith david warner captaincy ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement