ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു

ഹിമാചൽ പ്രദേശിൽ സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇരുവരുടെയും സത്യ പ്രതജ്ഞ ചടങ്ങിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട് സന്ദർശിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ചടങ്ങിൽ പങ്കെടുക്കുക തൻ്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നുവെന്ന് വിക്രമാദിത്യ സിംഗും പ്രതികരിച്ചു.
Read Also: സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി
പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണ് ഹിമാചൽ പ്രദേശിലെ വിജയമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Sukhwinder Singh Sukhu takes oath as CM of Himachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here