Advertisement

സ്റ്റീഫൻ ദേവസ്സിക്ക് യു.എ.ഇ ഗോൾഡൻ വിസ

December 12, 2022
2 minutes Read
stephen devassy gets uae golden visa

പ്രശസ്ത സംഗീതജ്ഞനും , പിയാനോ മാന്ത്രികനുമായ സ്റ്റീഫൻ ദേവസിക്ക് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സ്റ്റീഫൻ ദേവസി ഗോൾഡൻ വിസ പതിച്ച പാസ്‌പോർട്ട് കൈപറ്റി. ( stephen devassy gets uae golden visa )

നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതജ്ഞർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും , നിർമ്മാതാക്കൾക്കും , ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വീസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Story Highlights: stephen devassy gets uae golden visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top