Advertisement

‘കെണി’യാകുന്ന ഫീച്ചറുമായി വാട്ട്‌സ് ആപ്പ്; ഇനി ടെക്സ്റ്റ് മെസേജും വ്യൂ വൺസ് ആക്കാം

December 12, 2022
2 minutes Read
whatsapp view once text feature

ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പ് അടുത്തിടെയായി തുടരെ തുടരെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പ്. ( whatsapp view once text feature )

നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’ ഓപ്ഷൻ സെറ്റ് ചെയ്ത് അയക്കാൻ സാധിക്കുമായിരുന്നത്. ഇപ്പോഴിതാ ടെക്‌സ്റ്റ് മെസേജും അത്തരത്തിൽ ‘വ്യൂ വൺസ്’ ആക്കി മാറ്റാൻ സാധിക്കുന്ന ഫീച്ചർ അണിയറയിൽ ഒരുങ്ങുകയാണ്.

Read Also: ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…

ഒറ്റത്തവണ മാത്രമേ കാണാനാകൂ എന്നതാണ് വ്യൂ വൺസ് ഫീച്ചറിന്റെ ഉപയോഗം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ടെക്‌സ്റ്റ് മെസേജ് വ്യൂവൺസ് ആകുന്നതിന് ദോഷങ്ങളേറെയാണ്. ഈ മെസേജുകൾ സ്‌ക്രീൻ ഷോട്ട് എടുക്കാനോ, ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.

അതേസമയം, ഈ ഫീച്ചർ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Story Highlights: whatsapp view once text feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top