സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം പിടിച്ചിട്ടു

കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്‌റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം.
വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിര്‍ത്തിയിടുകയായിരുന്നു. വിമാനത്തില്‍ എസി കൃത്യമായി പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. വിമാനത്തിന്റെ ഡോര്‍ അടച്ച സമയത്തുണ്ടായ സാങ്കേതിക തകരാറാണ് പിടിച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്. ടേക്ക് ഓഫ് ചെയ്ത ശേഷം അറിയിപ്പ് പോലും നല്‍കാതെയാണ് വിമാനം നിര്‍ത്തിയിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു.
Story Highlights: Air India plane stoped at Karipur technical failure
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here