ആധാരം രജിസ്റ്റർ ചെയ്യാൻ കൈക്കൂലി ചോദിച്ചു, സബ് രജിസ്ട്രാർ ഓഫീസിലെ വനിതാ അറ്റൻഡർ പിടിയിൽ

ഭൂമിയുടെ ആധാരം വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഭൂവുടമയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നേമം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡർ ശ്രീജയെ വിജിലൻസ് പിടികൂടി. സബ് രജിസ്ട്രാർക്ക് വേണ്ടിയാണ് ശ്രീജ കൈക്കൂലി വാങ്ങിയത്. പിതാവിന്റെ പേരിലുള്ള ഭൂമി സ്വന്തം പേരിലാക്കാൻ കല്ലിയൂർ സ്വദേശിയാണ് സബ് രജിസ്ട്രാറെ സമീപിച്ചത്. ( bribery case Female attendant of sub registrar office arrested ).
വെള്ളിയാഴ്ച ഓഫീസിലെത്തിയപ്പോൾ ശ്രീജ പരാതിക്കാരനുമായി സബ് രജിസ്ട്രാറിനടുത്തെത്തി. 3000 രൂപ ശ്രീജയെ ഏല്പിക്കാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു.
ഇന്ന് 11.45ന് ഓഫീസിൽ വച്ച് പണം വാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുമ്പോഴാണ് ശ്രീജയെ വിജിലൻസ് ഡിവൈ.എസ്.പി സി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തിൽ സബ് രജിസ്ട്രാർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തും. ശ്രീജയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Story Highlights: bribery case Female attendant of sub registrar office arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here