Advertisement

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു

December 13, 2022
2 minutes Read
bus accident two wheeler passenger died

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. കുളത്തുപ്പുഴ സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്. കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനിൽ സൂര്യാലയത്തിൽ 46 വയസ്സുള്ള ബിന്ദുവാണ് മരണപ്പെട്ടത്. അഞ്ചൽ – ആയൂർ റോഡിൽ പെരിങ്ങള്ളൂരിലാണ് അപകടം നടന്നത്. ( bus accident two wheeler passenger died ).

ആയൂരിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ്, അഞ്ചലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് സ്ത്രീയുടെ ദേഹത്തൂടെ കയറിയിറങ്ങി. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: bus accident two wheeler passenger died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top