ബാറിലെ തർക്കത്തിനൊടുവിൽ യുവാവിനെ മർദിച്ചവശനാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചിയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ മർദിച്ചവശനാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ബാറിലെ തർക്കമാണ് ആക്രമണ കാരണം. ആക്രമണത്തിൽ തൃപ്പൂണിത്തുറ സ്വദേശി കേശവ് രഞ്ജുവിന് ഗുരുതര പരുക്കേറ്റു. കേസിൽ കാക്കനാട് സ്വദേശി അസ്ലിമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൃപ്പൂണിത്തുറ സ്വദേശി കേശവ് രഞ്ജുവിനാണ് മർദ്ദനമേറ്റത്. പ്രതിയായ അസ്ലിമും സുഹൃത്തുക്കളായ രണ്ട് യുവതികളും എറണാകുളം നോർത്തിലെ ബാറിലെത്തിയിരുന്നു. അവിടെവെച്ച് യുവതികളോട് പരാതിക്കാരൻ മോശമായി സംസാരിച്ചു എന്നാരോപിച്ച് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
തുടർന്ന് ബാറിൽ നിന്ന് പുറത്തിറങ്ങിയ പരാതിക്കാരനെ അസ്ലിം മർദിക്കുകയായിരുന്നു. കണ്ട് നിന്നവർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും അസ്ലിം മർദനം തുടർന്നു. ഒടുവിൽ പൊലീസ് എത്തിയാണ് പരാതിക്കാരനെ ആശുപത്രിയിൽ എത്തിച്ചത്. മർദനത്തിൽ അസ്ലമിന്റെ തലയ്ക്കും പരിക്കേറ്റു. പ്രതിയെ എറണാകുളം നോർത്ത് പൊലീസ് റിമാൻഡ് ചെയ്‌തു.
Story Highlights: Conflict at bar man attacked youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here