ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതയും പീഡനവും വ്യാപകമാകുന്നു; ഹൈക്കോടതി

ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതയും പീഡനവും വ്യാപകമായിരിക്കുന്നുവെന്ന് ഹൈക്കോടതി പരാമർശം. വിസ്മയ കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ താങ്ങാനാവാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുകയാണ്. ( Cruelty against women in husbands’ homes vismaya case High Court ).
Read Also: കൊല്ലത്തെ വിസ്മയ കേസ് : ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹികാഘാതവും പരിഗണിച്ചാൽ ജാമ്യത്തിന് പ്രതി കിരൺ അർഹനല്ലെന്നും ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. കിരണിന് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി കൂട്ടിച്ചേർത്തു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
Story Highlights: Cruelty against women in husbands’ homes vismaya case High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here