Advertisement

അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പൗരനെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞു

December 13, 2022
1 minute Read
French citizen blocked at cochin airport

അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കേണ്ട വിദേശ പ്രതിനിധികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. ഇന്റർനാഷണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്‌സ് ഭാരവാഹികളായ കൃസ്?ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരെയാണ് മടക്കിയയച്ചത്. ഇവർ ഫ്രഞ്ച് പൗരൻമാരാണ്. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള വ്യക്തമാക്കി.

ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രണ്ട് ഫ്രഞ്ച് പൗരൻമാരെയാണ് മടക്കി അയച്ചത്.കൃസ്?ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരാണിവർ. ഇൻറർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്‌സ് എന്ന സംഘടനയുടെ പ്രതിനിധികളാണ് രണ്ടുപേരും. ടൂറിസ്റ്റ്? വിസയിലായതിനാൽ സമ്മേളനത്തിൽ പങ്കെടുക്കുന്നത് വിലക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ആരോപിച്ചു

ഇടതുസംഘടനകളുടെ അഖിലേന്ത്യാ സമ്മേളനങ്ങളിൽ സാധാരണയായി വിദേശ സൗഹൃദ പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. നിലവിലെ വിലക്കിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആണെന്നും കിസാൻ സഭ നേതാക്കൾ കുറ്റപ്പെടുത്തി.

Story Highlights: French citizen blocked at cochin airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top