മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ അവകാശലംഘന നോട്ടീസ് നിയമസഭ തള്ളി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശലംഘന നോട്ടീസ് നിയമസഭ തള്ളി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മാത്യു കുഴൽനാടൻ അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയത് ( Jaik Balakumar not mentor of Veena Vijayan ).
ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. മകളുടെ കമ്പനിയുടെ മെൻ്റർ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശലംഘന നോട്ടീസ് തള്ളിയത്. മുഖ്യമന്ത്രിയുടെ പ്രതികരണം പരിശോധിച്ചുവെന്ന് സഭ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാർ. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. ഈ വ്യത്യാസം മറച്ചു പിടിച്ചായിരുന്നു കുഴൽനാടന്റെ പ്രസ്താവന. മുഖ്യമന്ത്രി കുഴൽനാടന്റെ അവകാശം ലംഘിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനി വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്നു വീണ വിജയന്‍ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണു മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. എന്നാല്‍ തന്റെ മകള്‍ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്‍നാടന്‍ പറയുന്നത് പച്ചകള്ളമാണെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ആര്‍ക്കൈവ്‌സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണെന്നും കുഴല്‍നാടന്‍ സ്ഥാപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ച് മാത്യു കുഴൽനാടൻ അവകാശലംഘനം നോട്ടീസ് നൽകുകയായിരുന്നു.
Story Highlights: Jaik Balakumar not mentor of Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here