പെലെയുടെ ആരോഗ്യനിലയില്‍ പുരോഗതി; എന്ന് ആശുപത്രി വിടുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. എന്നാല്‍ എന്നു ആശുപത്രി വിടാനാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.ശ്വാസകോശ സംബന്ധമായ അണുബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബര്‍ 29നാണ് പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയെ റൂമിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
Read Also: ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയ്‌ക്കൊപ്പമെത്തി നെയ്മര്‍
ഇതിനിടെ പെലെയുടെ മക്കളായ കെലി നാസിമെന്റോയും ഫ്ലാവിയ അരാന്റസും പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരെ അറിയിച്ചു. നാസിമെന്‍റോ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിതാവിന്‍റെ കൈ പിടിച്ച ഫോട്ടോക്ക് ‘ഞാനെത്തി’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്.
Story Highlights: Pele’s health improves but he remains in hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here