Advertisement

എഫ്ഡി നിരക്കുകൾ ഉയർത്തി എസ്ബിഐ; നിക്ഷേപിക്കൽ ഗുണകരമോ ?

December 13, 2022
2 minutes Read
sbi fd rates revised

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തി. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക. ( sbi fd rates revised )

ഇതോടെ ഏഴ് മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ 3% വും, 46-179 ദിവസത്തേത് 4.5 ശതമാനവും, 180-210 ദിവസവം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ദിവസങ്ങൾക്ക് 5.75 പലിശ ആയി.

Read Also: എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം

ഒരു വർഷത്തിനും രണ്ട് വർഷത്തിനും മധ്യയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും, മൂന്ന് വർഷത്തിൽ താഴെയുള്ളവയ്ക്ക് 6.75% വും, അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.25%, പത്ത് വർഷം വരെയുള്ളവയ്ക്ക് 6.25 ശതമാനം പലിശയും ലഭിക്കും.

Story Highlights: sbi fd rates revised

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top