ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്കനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ കേസിൽ മരുമകളും ആൺ സുഹൃത്തും അറസ്റ്റിൽ

മധ്യവയസ്കനെ ആക്രമിച്ച കേസിൽ മരുമകളും ആൺ സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനാണ് മർദ്ദനമേറ്റത്. മരുമകൾ ശ്രീലക്ഷ്മി സുഹൃത്തായ നൂറനാട് പുതുപ്പള്ളികുന്നം ബിപിൻ എന്നിവരെ പൊലീസ് പിടികൂടി. നവംബർ 29 ന് രാത്രിയാണ് കേസിനസ്പദമായ സംഭവം നടന്നത്.
ബൈക്കിൽ യാത്ര ചെയ്തിരുന്ന രാജുവിനെ റോഡിൽ വെച്ച് യുവാവ് കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.15 തുന്നിക്കെട്ടുകളോടെ രാജുവിനെ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്നാണ് വധശ്രമത്തിന് കേസ് എടുത്തത്.
സംഭവ ദിവസം വൈകിട്ട് കുട്ടിയെ പരിചരിക്കുന്നതിനെചൊല്ലി രാജുവും ശ്രീലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായിരുന്നു.ഇക്കാര്യം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചു. അന്നു രാത്രിതന്നെ രാജുവിനെ ആക്രമിക്കാൻ ബിപിൻ പദ്ധതിയിട്ടു. പടനിലത്തേക്കുപോയ രാജു തിരികെവരുമ്പോൾ ബൈക്കു തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Story Highlights: women and friend arrested for assaulting middle-aged man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here