Advertisement

വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ

December 13, 2022
2 minutes Read

വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തിയ യുവാവ് പിടിയിൽ. കളമശേരി സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. വീട്ടമ്മ നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പിടികൂടുകയായിരുന്നു.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന വീട്ടമ്മ കുളിക്കുന്ന സമയത്താണ് പ്രദീപ് വെന്റിലേറ്ററിൽക്കൂടി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തിയത്. കളമശേരി EVM-BMW ഷോറൂമിൽ ടെക്നീഷ്യനാണ് പ്രദീപ്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്റിന് സമീപം കമ്പനി ഹോസ്റ്റലിലാണ് പ്രതിയുടെ താമസം. ദൃശ്യം പകർത്തുന്നത് കണ്ട പരാതിക്കാരി നിലവിളിച്ചതോടെ പ്രദീപ് ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കളമശേരി എസ്എച്ച്ഒ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: young man was arrested for filming the bathroom scenes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top