മയക്കുമരുന്ന് ഗുളികകൾ കടത്തുകയായിരുന്ന ഓട്ടോറിക്ഷ പിടികൂടി; യുവാവ് അറസ്റ്റിൽ

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ രാത്രികാല പരിശോധനയിൽ മയക്കുമരുന്ന് ഗുളികകൾ കടത്തുകയായിരുന്ന ഓട്ടോറിക്ഷ പിടികൂടി. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് ഇരപ്പുകുഴി ഭാഗത്ത് വൈ.എം.ആർ ജംഗ്ഷനിൽ അപ്പു എന്നുവിളിക്കുന്ന നിഥിനെ (22) അറസ്റ്റ് ചെയ്തു. ക്രിസ്മസ്, ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഥിനെ പിടികൂടിയത്. ഇരപ്പുകുഴി ഭാഗത്ത് മയക്കുമരുന്ന് ഗുളികകൾ ഉപയോഗിച്ച് വരുന്നവരുടെ വിവരം ശേഖരിക്കുകയാണ്. കൂടുതലും യുവാക്കളാണ് ഗുളികകൾ അനധികൃതമായി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
Story Highlights: Youth arrested with drug pills tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here