Advertisement

12 കോടി വിലമതിക്കുന്ന രാജ്യത്തെ ഏറ്റവും വിലകൂടിയ സൂപ്പർകാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി

December 14, 2022
Google News 3 minutes Read

ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യയിൽ അവതരിപ്പിച്ച ‘മക്ലാരൻ 765 LT സ്പൈഡർ’ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാർ കളക്ടറും സംരംഭകനുമായ നസീർ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇന്ത്യയിൽ ‘മക്ലാരൻ 765 LT സ്പൈഡർ’ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് ‘മക്ലാരൻ 765 LT സ്പൈഡർ’. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാർ പ്രേമിയുമായ നസീർ ഖാനാണ് മക്ലാരൻ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ കൺവേർട്ടബിളുകളിലൊന്നായ 765 LT സ്പൈഡർ സ്വന്തമാക്കിയത്. ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ നസീറിന്റെ ഗാരേജിൽ ഉണ്ട്.

ലംബോർഗിനി, ഫെരാരി, റോൾസ്-റോയ്‌സ് എന്നിവയുൾപ്പെടെ നിരവധി വിദേശ കാറുകൾ നസീറിന്റെ ഗാരേജിൽ ഉണ്ടെങ്കിലും മക്ലാരൻ 765 LT സ്പൈഡർ തികച്ചും വ്യത്യസ്തമാണ്. ഒരു ലിമിറ്റഡ് എഡിഷൻ കാറായതിനാൽ ആകെ 765 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കപ്പെടുകയുള്ളൂ, അതിൽ ഒന്നിനെയാണ് നസീർ സ്വന്തമാക്കിയിരിക്കുന്നത്. വോൾക്കാനോ റെഡ് ഷേഡ് നിറമാണ് നസീർ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് കൂടുതൽ കസ്റ്റമൈസേഷനുകൾ ലഭിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.

നസീർ തൻ്റെ സൂപ്പർകാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. 765 പിഎസും 800 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് മക്ലാരൻ 765 LT സ്പൈഡറിന് കരുത്തേകുന്നത്. മക്ലാരൻ 765 LT യുടെ ഉയർന്ന വേഗത ഏകദേശം 330 km/h ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നായി സ്പൈഡറിനെ മാറ്റുന്നു.

Story Highlights: Hyderabad based businessman buys McLaren 765 LT Spider

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here