ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ മാറി നല്‍കി; പരാതിയുമായി ബന്ധുക്കള്‍

ആലപ്പുഴ കടപ്പുറത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുക്കള ചികിത്സയ്ക്കു ശേഷം മാറി നല്‍കിയെന്ന് പരാതി. മൂന്നുദിവസം മുന്‍പ് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ പെണ്‍ കുഞ്ഞിനെയും ആണ്‍കുഞ്ഞിനെയും പരസ്പരം മാറിയാണ് നല്‍കിയതെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നല്‍കിയപ്പോള്‍ മാറിപ്പോകുകയായിരുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏല്‍പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളെ മാറി നല്‍കിയതില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. (kids mistakenly interchanged at alappuzha hospital)
Story Highlights: kids mistakenly interchanged at alappuzha hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here