Advertisement

യുഎഇയിൽ പുതിയ ഗാർഹിക തൊഴിലാളി നിയമം നാളെ മുതൽ പ്രാബല്യത്തിൽ

December 14, 2022
Google News 2 minutes Read

യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ ഫെഡറൽ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഒക്ടോബർ 5 നാണ് ഗാർഹിക തൊഴിലാളികളെ സംബന്ധിക്കുന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ (9) യുഎഇ പ്രഖ്യാപിച്ചത്.

നിയമം ഗാർഹിക തൊഴിലാളികളുടെ തൊഴിൽ നിയന്ത്രിക്കുക മാത്രമല്ല, ബന്ധപ്പെട്ട വിവിധ കക്ഷികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിർവചിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. യു.എ.ഇ.യിൽ പ്രാബല്യത്തിലുള്ള ദേശീയ നിയമനിർമ്മാണത്തിനും അന്താരാഷ്ട്ര കരാറുകൾക്കും അനുസൃതമായി ഗാർഹിക തൊഴിലാളികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം നൽകാനും നിയമത്തിൽ അനുശാസിക്കുന്നുണ്ട്.

പുതിയ നിയമം അനുസരിച്ച്, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) പ്രസക്തമായ ലൈസൻസ് ലഭിച്ചാൽ മാത്രമേ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റോ താൽക്കാലിക ജോലിയോ അനുവദിക്കൂ. 18 വയസ്സിന് താഴെയുള്ള ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതോ ജോലി ചെയ്യുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു, കൂടാതെ റിക്രൂട്ട്‌മെന്റ് ഏജൻസി കരാറിൽ സമ്മതിച്ച നിബന്ധനകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ഒരു ഗാർഹിക തൊഴിലാളിയെ ജോലിക്ക് നിയമിക്കാൻ വിസമ്മതിക്കാൻ തൊഴിലുടമയെ അനുവദിക്കുകയും ചെയ്യുന്നു.

Story Highlights: New UAE domestic worker law comes into effect December 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here