കാസർഗോഡ് സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അതേസമയം മൂന്നാം പ്രതി അർഷാദിനെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു.
കൊലപാതകത്തിന് പുറമെ, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി അബ്‌ദുൾ ഖാദറിനെതിരെ ചുമത്തിയത്. എന്നാൽ കേസിലെ മൂന്നാം പ്രതി അർഷാദിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇയാളെ വെറുതെവിട്ടതിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കാനാണ് കൊല്ലപ്പെട്ട സുബൈദയുടെ കുടുംബത്തിന്റെ തീരുമാനം
കേസിലെ നാലാം പ്രതിയായിരുന്ന പട്‌ള കുതിരപ്പാടിയിലെ അബ്ദുൽ അസീസിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതേസമയം മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി മടങ്ങവേ രക്ഷപ്പെട്ട രണ്ടാം പ്രതി സുള്ള്യ അസീസിനെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അസീസില്ലാതെയാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2018 ജനുവരി 17 നാണ് ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
Story Highlights: subaida murder case Punishment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here