‘ഡ്രൈവിംഗ് സ്റ്റൈൽ കണ്ട് പ്രണയം’ 50 കാരൻ ബസ് ഡ്രൈവറുമായി പ്രണയത്തിലായ 24 കാരി; വിവാഹശേഷം കണ്ടക്ടറായി കൂടെപോകുന്നു

പാകിസ്താനിൽ 50 -കാരനായ ബസ് ഡ്രൈവറിന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ട് ആകർഷകയായ യുവതി അദേഹത്തെ വിവിഹം ചെയ്‌തു. വിവാഹ ശേഷം ഡ്രൈവറായ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി എന്ന യുവതി. നേരത്തെ സാദിഖ് ഓടിച്ചിരുന്ന ബസിലാണ് മിക്കവാറും ചന്നുവിൽ നിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് പോയിക്കൊണ്ടിരുന്നത്.(24year old woman fell in love with 50 year old bus driver)
മൃദുവായി സംസാരിക്കുന്ന, നന്നായി പെരുമാറുന്ന ആളായിരുന്നു അദ്ദേഹം.പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് സാദിഖ് ബസോടിച്ചിരുന്നത്. അങ്ങനെ അയാൾ ഡ്രൈവ് ചെയ്യുന്ന രീതി തനിക്കിഷ്ടപ്പെട്ടു എന്ന് പാകിസ്ഥാനി യൂട്യൂബറായ സെയ്‍ദ് ബാസിത് അലിയോട് പറഞ്ഞത്. ഷെഹ്സാദി 90 -കളിലെ പാട്ടുകൾ ആസ്വദിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു എന്ന് സാദിഖ് പറഞ്ഞു. ‘അവളെന്റേത് ആയിരുന്നു എങ്കിൽ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ആ ദിവസം സർവശക്തൻ എന്റെ പ്രാർത്ഥന കേട്ടു’ എന്ന് സാദിഖ് പറഞ്ഞു.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം തന്റെ പ്രണയം തുറന്നു പറയുന്നത്. ‘എന്റെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഞാനും അദ്ദേഹവും തനിച്ച് മാത്രമേ പാട്ടും കേട്ട് ബസിൽ ഉണ്ടാകൂ. പയ്യെ ഞാൻ അദ്ദേഹത്തോട് പ്രണയത്തിലായി. പിന്നീട് ഞാനത് തുറന്നു പറഞ്ഞു. അദ്ദേഹവും ആ പ്രണയം അംഗീകരിച്ചു’ എന്ന് ഷെഹ്സാദി പറഞ്ഞു.
Story Highlights: 24year old woman fell in love with 50 year old bus driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here