മൂടൽ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി

മൂടൽ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ( airplane returned to kochi )
ഇന്ന് പുലർച്ചെയാണ് കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയിൽ ഇത്തരത്തിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.
Story Highlights: airplane returned to kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here