Advertisement

ടെന്നീസ് ഇതിഹാസം ബോറിസ് ബക്കർ ജയിൽ മോചിതൻ; ബ്രിട്ടനിൽ നിന്ന് നാടുകടത്തും

December 15, 2022
3 minutes Read

ജർമൻ ടെന്നീസ് ഇതിഹാസവും മുൻ സൂപ്പർ താരവുമായ ബോറിസ് ബക്കർ ജയിൽ മോചിതനായി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് രണ്ടര വർഷമാണ് ബോറിസ് ജയിൽ വാസം അനുഭവിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.(boris becker released from uk jail set to be deported)

മുൻ താരത്തെ ബ്രിട്ടനിൽ നിന്ന് നാട് കടത്താനും തീരുമാനിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിലെ മയോർക്കയിലുള്ള സ്വകാര്യ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് 50 ബില്യൺ പൗണ്ടിന്റെ ഇടപാടായിരുന്നു നടന്നത്. ഇത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

സൗത്ത് ലണ്ടനിലെ സൗത്ത് വാർക്ക് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ന് അദ്ദേഹത്തെ മോചിതനാക്കാൻ കോടതി ഉത്തരവിട്ടു. അദ്ദേഹത്തെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

നാടുകടത്തൽ കാത്തിരിക്കുന്ന വിദേശ കുറ്റവാളികൾക്കെതിരെ തെക്കൻ ഇംഗ്ലണ്ടിലെ ഹണ്ടർകോംബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ബ്രിട്ടീഷ് പൗരത്വമില്ലാത്തതും 12 മാസത്തിലധികം കസ്റ്റഡി ശിക്ഷ അനുഭവിച്ചതും നാടുകടത്താൻ കാരണമായി.

Story Highlights: boris becker released from uk jail set to be deported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top