പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയയാൾ ഒറ്റപ്പാലത്ത് അറസ്റ്റിൽ. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മീറ്റർ ഉയരത്തിലുള്ള ചെടിയാണ് ഇയാൾ വീട്ടിൽ വളർത്തിയത്.
വീടിന് സമീപം മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടിക്കിടയിലാണ് സുരേഷ് കഞ്ചാവ് ചെടി വളർത്തിയത്. ചെടികൾക്കിടയിൽ ആയിരുന്നതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽപ്പെടിരുന്നില്ല. ചെടി രണ്ട് മീറ്ററോളം ഉയരത്തിൽ വളർന്നതോടെ കഞ്ചാവ് ചെടിയാണ് സുരേഷ് വളർത്തുന്നതെന്ന് മനസിലാക്കിയ സമീപവാസികൾ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ എക്സൈസ് സംഘം സുരേഷിനെ കൊണ്ട് തന്നെ കഞ്ചാവ് ചെടി പറിച്ചെടുപ്പിച്ചു. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് കഞ്ചാവ് വളർത്തിയതെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞു.
Story Highlights: Cannabis plant among flowering plants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here