മോശമായി പെരുമാറി; പ്രധാനധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റു വിദ്യാർഥിനികൾ പ്രധാനധ്യാപകനെ മര്‍ദിച്ചു. പ്രധാനധ്യാപകനെ മർദ്ദിച്ച് അവശനാക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു സഹപാഠികൾ. കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. കട്ടേരി ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററായി ചിന്മയ ആനന്ദ മൂർത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.(karnataka headmaster thrashed by school girl)
സംഭവത്തെ കുറിച്ച് പെൺകുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാർത്ഥിനികളോട് പറഞ്ഞു. സംഭവം കേട്ട പെൺകുട്ടികൾ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു. സംഭവത്തിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റർ ചുവരിൽ ചാരിയിരിക്കുന്നതും വിദ്യാർത്ഥിനികൾ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
പ്രധാനാധ്യാപകൻ മുമ്പും സമാനമായ രീതിയിൽ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. അധ്യാപകനെതിരെ പോക്സോ ചുമത്തിയെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: karnataka headmaster thrashed by school girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here