ഗവർണറുടെ പുറത്താക്കൽ നടപടി; സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ വിധി ഇന്ന്

ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക.
പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ .എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്ന് പുറത്താക്കിയതെന്ന് ഗവർണ്ണർ അറിയിച്ചിരുന്നു.
ചാൻസലറായ തന്റെ നടപടികൾക്കെതിരെ ഹർജിക്കാർ പ്രവർത്തിച്ചതു കൊണ്ടാണ് പ്രീതി പിൻവലിച്ചതെന്നും ,സെനറ്റ് താനുമായി നിഴൽ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവർണ്ണര്‍ വ്യക്തമാക്കുന്നു. എന്നാൽ പ്രീതി പിൻവലിക്കുന്നത് നിയമ പ്രകാരമാകണമെന്ന് കോടതിയും ചൂണ്ടിക്കാട്ടുകയുണ്ടായി.
Read Also: ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും
Story Highlights: Kerala University senators petition on Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here