സ്റ്റാൻ സ്വാമി വിഷയത്തിൽ മൗനം തുടർന്ന് എൻഐഎ; പാർലമെന്റിൽ അടിയന്തരപ്രമേയത്തോട് പ്രതികരിക്കാതെ കേന്ദ്രം

സ്റ്റാൻ സ്വാമി വിഷയത്തിൽ മൗനം തുടർന്ന് കേന്ദ്രസർക്കാരും എൻഐഎയും, വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തോട് അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രം തയാറായില്ല. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഭീകരവാദ കേസ് ചുമത്തിയ വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഇന്നും പ്രതിപക്ഷം പാർലമെന്റിലും പുറത്തും ആവശ്യപ്പെട്ടു.
യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ വാർത്തകളുടെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായി ഗൂഡാലോചന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്രതിഷേധം നടത്തുകയാണ്. ഈ പ്രതിഷേധത്തെ പ്രതിഫലിപ്പിച്ചാണ് വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചത്. ലോകസഭയിൽ കേരളത്തിൽ നിന്നുള്ള എ.എം.ആരിഫിന്റേതായിരുന്നു അടിയന്തിര പ്രമേയ നോട്ടീസ്. എന്നാൽ ഇതിന് ചെയർ അവതരണാനുമതി നൽകിയില്ല.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തിയിരുന്നു. രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷയം ഉന്നത തല അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് സിപിഐ തുടങ്ങിയ കക്ഷികളും നിർദേശിച്ചു.
Read Also: വൈദ്യുതി ബോർഡ്: മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്
സ്റ്റാൻ സ്വാമി വിഷയത്തിലെ അമേരിക്കൻ എജൻസി കണ്ടെത്തലിൽ എൻഐഎ എന്നാൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്നാണ് എൻഐഎ നിലപാട്. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയിൽ അടക്കം എൻഐഎ കോടതിയിൽ എതിർപ്പ് ഉന്നയിക്കും.
Story Highlights: NIA following silence on Stan Swamy issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here