‘ഹൃദയം കവർന്ന്… കയ്യടി നേടി… തലയുയർത്തി’..; ഒരു മൊറോക്കൻ വീരഗാഥ

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വീര്യത്തിന് മുന്നിൽ കാലിടറിയെങ്കിലും മത്സരത്തിലെ മൊറോക്കൻ പ്രകടനം നിസാരമല്ല. വമ്പന്മാരെ വരെ അട്ടിമറിച്ച് സെമിയിൽ എത്തിയ മൊറോക്കൻ പോരാട്ടത്തിന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നാന്ദികുറിക്കപ്പെട്ടു. എന്നാലും മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ മൊറോക്കോ ക്രോയേഷ്യയെ നേരിടും.(team morocco wons hearts in qatar world cup)
കായികലോകത്തിന്റെയൊന്നടങ്കം കയ്യടിനേടിക്കൊണ്ടാണ് ഹക്കീം സിയെച്ചും സംഘവും സെമി ഫൈനൽ വരെ പോരാടിയത്. വളരെ മനോഹരമായാണ് അവർ കളിക്കളത്തിൽ നിറഞ്ഞത്. ചരിത്രങ്ങളെയെല്ലാം മാറ്റിയെഴുതിയാണ് മൊറോക്കോ ഖത്തറിൽ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടർന്നു. ഒടുക്കം സെമിയിൽ നിലവിലെ ചാമ്പ്യന്മാർ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോൾ മൊറോക്കോയ്ക്ക് പതറി.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
വിജയം ഫ്രഞ്ച് പടയ്ക്ക് അനുകൂലമായി. ലോകകപ്പിന്റെ ഗ്രൂപ്പ് ഫിക്സ്ചറിങ് കഴിഞ്ഞപ്പോൾ തന്നെ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ക്ലബ്ല് ഫുട്ബോളിലെ മിന്നും താരങ്ങൾ ബൂട്ടുകെട്ടിയിറങ്ങുന്ന ബെൽജിയവും ഗ്രൂപ്പ് എഫിൽ നിന്ന് അനായാസം നോക്കൗട്ടിലേക്ക് മുന്നേറുമെന്നാണ് കളിപ്രേമികളെല്ലാം പ്രവചിച്ചത്. എന്നാൽ പ്രവചനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. മൊറോക്കോ ഖത്തറിലെ മൈതാനങ്ങളിൽ നിറഞ്ഞാടി.
ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയായിരുന്നു എതിരാളികൾ. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ക്രൊയേഷ്യയാണ് മുന്നിട്ടുനിന്നത്. എന്നിട്ടും മൊറോക്കൻ കോട്ട ഭേദിക്കാനായില്ല. മത്സരം ഗോൾരഹിതസമനിലയിലാണ് അവസാനിച്ചത്.അവസാന മത്സരത്തിൽ എത്തുമ്പോൾ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന മൊറോക്കോയെയാണ് മൈതാനത്ത് കണ്ടത്. വിങ്ങുകളിൽ നിന്ന് നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ മൊറോക്കോ ഫ്രാൻസ് ഗോൾമുഖങ്ങളിൽ ഇരച്ചെത്തി. എന്നാൽ ഗോൾ മാത്രം ലക്ഷ്യം കണ്ടില്ല. ഒടുക്കം രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടാമതും വലകുലുക്കിയതോടെ മൊറോക്കോ പരാജയം ഏറ്റുവാങ്ങി.
Story Highlights: team morocco wons hearts in qatar world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here