വീൽചെയറിൽ വരുന്ന മുത്തശ്ശിയ്ക്ക് വളർത്തുനായയുടെ കരുതൽ; ഹൃദയസ്പർശിയായ വിഡിയോ

മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണ് നായകൾ എന്നാണ് പറയാറ്. അത് ഏറെക്കുറെ ശെരിയുമാണ്. അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട് . അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വീൽചെയറിൽ ഇരിക്കുന്ന പ്രായമായ ഒരു സ്ത്രീക്ക് വേണ്ടിയുള്ള നായയുടെ ഹൃദയസ്പർശിയായ ആംഗ്യമാണ് വിഡിയോയിൽ ഉള്ളത്.
ഇപ്പോൾ വൈറലായ വീഡിയോ ഗുഡ് ന്യൂസ് മൂവ്‌മെന്റ് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ഈ ക്ലിപ്പിൽ, ഒരു വളർത്തുനായ നായ തറയിൽ നിന്ന് എല്ലാ മാറ്റുകൾ നീക്കം ചെയ്യുന്നത് കാണാം. എന്തുകൊണ്ടാണ് നായ ഇത് ചെയ്യുന്നത് എന്നല്ലേ? വീൽ ചെയറിൽ വരുന്ന വൃദ്ധയായ മുത്തശ്ശിയ്ക്ക് സുഗമമായി കടന്നുപോകാൻ വേണ്ടി തറയിലുള്ള തടസ്സങ്ങൾ മാറ്റുകയാണ് ഈ നായ.
“മുത്തശ്ശി സന്ദർശിക്കുമ്പോഴെല്ലാം, അവൻ എല്ലാ പരവതാനികളും നീക്കം ചെയ്യുന്നു. വീൽചെയറിന് ഇടനാഴിയിലൂടെ കൂടുതൽ എളുപ്പത്തിൽ കടന്നുപോകാനാണ് അവൻ ഇങ്ങനെ ചെയ്യുന്നത്.” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. വളരെ പെട്ടന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.t
Story Highlights: This dog’s heartwarming gesture for elderly woman in a wheelchair has won the Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here