Advertisement

നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം

December 16, 2022
1 minute Read
40th AITUC national conference

നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ( 40th AITUC national conference )

2000ൽ അധികം പ്രതിനിധികൾ എഐടിയുസി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തും. വിദേശ ട്രേഡ് യൂണിയൻ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് സമ്മേളനത്തിലെ പ്രധാന ചർച്ച വിഷയമെന്ന് എ ഐ ടി യു സി ദേശിയ വൈസ് പ്രസിഡന്റ് കാനം രാജേന്ദ്രൻ.

സമ്മേളനത്തിന് എത്തിയ ഇറാൻ പ്രതിനിധിയെ തിരിച്ചയച്ച നടപ്പടിയിൽ എഐടിയുസി പ്രതിഷേധം രേഖപ്പെടുത്തി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ബഹുജന റാലിയോടെ 20 ന് സമാപിക്കും.

Story Highlights: 40th AITUC national conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top