അടച്ചുറപ്പുള്ള വീടില്ല, പത്താം ക്ലാസുകാരി അന്തിയുറങ്ങുന്നത് ബന്ധുവീട്ടിൽ; ബാലാവകാശ കമ്മീഷൻ കേസെടുത്തു | 24 IMPACT

അടച്ചുറപ്പിലാത്ത വീടില്ലാത്തതിനെ തുടർന്ന് പത്താം ക്ലാസുകാരിക്ക് അന്തിയുറങ്ങുന്നത് ബന്ധുവീട്ടിൽ. കോട്ടൂർ കുറ്റിച്ചൽ പഞ്ചായത്തിലെ കുടുംബത്തിന്റെ ദുരവസ്ഥയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പഞ്ചായത്ത് അധികൃതരോട് വിശദീകരണം തേടി. ലൈഫിൽ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്നിട്ടും കുടുംബത്തെ തഴയുകയായിരുന്നു. 24 ഇംപാക്ട്
തിരുവനന്തപുരം കോട്ടൂരിലാണ് ടാർപോളിൻ കൊണ്ട് മറച്ച വീട്ടിൽ മൂന്നംഗ കുടുംബം ദുരിത ജീവിതം പേറുന്നത്. പത്താംക്ലാസ് വിദ്യാർത്ഥിനിയായ മകളെ രാത്രിയാകുമ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിക്കേണ്ട നിസഹായവസ്ഥയിലാണ് മാതാപിതാക്കൾ. കുറ്റിച്ചൽ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ആദ്യ പേരുകരായിരുന്നു തങ്കമണിയും ഭർത്താവ് സോമനും.
എന്നാൽ അന്തിമ പട്ടിക വന്നതോടെ മുൻഗണന നഷ്ടപ്പെട്ടു. ഇതോടെ വന്യമൃഗങ്ങളേയും പേടിച്ച് കീറിയ ടാർപോളിൻ മൂടിയ വീട്ടിൽ ജീവിതം തള്ളി നീക്കുകുകയാണ്. വാർത്ത ശ്രദ്ധയിൽ പെട്ട ബാലാവകാശ കമ്മിഷൻ കേസെടുത്ത് വിശദീകരണം തേടിയിട്ടുണ്ട്. ഇനി അറിയേണ്ടത് വീടിനായുള്ള കുടുബത്തിൻറെ കാത്തിരിപ്പ് എന്നവസാനിക്കും എന്നാണ്.
Story Highlights: Girl ends up sleeping in a relative’s house Child Rights Commission took action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here