Advertisement

മദീനയിലെ ഹറം പള്ളിയില്‍ അഞ്ച് മാസത്തിനിടെ പ്രാര്‍ത്ഥന നിര്‍വഹിച്ചത് 8 കോടിയിലേറെ തീര്‍ത്ഥാടകര്‍: റിപ്പോര്‍ട്ട്

December 16, 2022
3 minutes Read

മദീനയിലെ ഹറം പള്ളിയില്‍ 8 കോടിയിലേറെ തീര്‍ഥാടകര്‍ 5 മാസത്തിനിടെ പ്രാര്‍ഥന നിര്‍വഹിച്ചെന്ന് റിപ്പോര്‍ട്ട്. 7 ദശലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഈ കാലയളവില്‍ പ്രവാചകനോട് സലാം പറയാന്‍ എത്തിയതായും ഹറം കാര്യവിഭാഗം മേധാവി അറിയിച്ചു. (Madinah receives more than 8 crore pilgrims within 5 months )

കഴിഞ്ഞ 5 മാസത്തിനിടെ മദീനയിലെ മസ്ജിദുന്നബവി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരുടെ എണ്ണം 81 ദശലക്ഷം കവിഞ്ഞതായി ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് അറിയിച്ചു. ഹിജ്‌റ വര്‍ഷാരംഭമായ മുഹറം മുതല്‍ കഴിഞ്ഞ 12 ദിവസം മുമ്പ് വരെ വനിതകള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ പ്രാര്‍ഥന നിര്‍വഹിച്ച കണക്കാണിത്.

Read Also: സൗദിയിലെ പുരാതന കമ്പോളം അണിഞ്ഞൊരുങ്ങി; സന്ദര്‍ശക പ്രവാഹം

റൌദ ഷരീഫില്‍ മാത്രം 8 ദശലക്ഷത്തിലധികം തീര്‍ഥാടകര്‍ ഈ കാലയളവില്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പ്രവാചകനോട് സലാം പറയാനെത്തിയത് 7 ദശലക്ഷിലേറെ തീര്‍ഥാടകര്‍ ആണ്. ഹറം പള്ളിയിലെ റൌദയില്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ തവയ്ക്കല്‍ന- നുസുക്ക് പ്ലാറ്റ്‌ഫോം വഴി നേരത്തെ ബുക്ക് ചെയ്യണം. എന്നാല്‍ സാധാരണ നമസ്‌കാരത്തിനും പ്രവാചകനോട് സലാം പറയാനും ബുക്കിംഗ് ആവശ്യമില്ല. റൌദ സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സമയവും ബുക്കിംഗ് സൌകര്യവുമുണ്ട്. തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ സൌകര്യവും ഇപ്പോള്‍ മദീനയിലെ ഹറം പള്ളിയില്‍ ഉണ്ടെന്ന് പറഞ്ഞ സുദൈസ്, തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്ന ഹറം കാര്യ വിഭാഗം ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു.

Story Highlights: Madinah receives more than 8 crore pilgrims within 5 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top