പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

മുംബൈയിൽ പൊതു ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിന് മുന്നിലുള്ള പൊതു ടോയ്‌ലറ്റിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരയായ രാഹുൽ ടോയ്‌ലറ്റ് ഉപയോഗിക്കുകയും പണം നൽകാതെ പോകാൻ ശ്രമിക്കുന്നതിന്റെ കെയർടേക്കർ വിശ്വജിത്ത് തടഞ്ഞുനിർത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
പവാർ തന്നെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പ്രതി ആരോപിക്കുന്നു. ഇതിനിടെ വിശ്വജിത്ത് മരത്തടി കൊണ്ട് പവാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഹുൽ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാതുംഗ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: Mumbai Man Killed During Argument Over Charges At Public Toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here