Advertisement

പാർലമെന്‍റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി

December 16, 2022
8 minutes Read

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി തിരുവനന്തപുരം എം.പി അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്റെ ഇടതു കാലിന്റെ കുഴ തെറ്റിയിട്ടുണ്ട്.

ശശി തരൂരിന്‍റെ പോസ്റ്റ്:
അൽപ്പം അസൗകര്യമുണ്ടായി. ഇന്നലെ പാർലമെന്റിൽ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാൽ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂർച്ഛിച്ചതിനാൽ എനിക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. ഇപ്പോൾ ആശുപത്രിയിൽ കിടപ്പിലാണ്. ഇന്ന് പാർലമെന്റിൽ വരാനാകില്ല. കൂടാതെ മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

Story Highlights: Shashi Tharoor Immobilised Cancels Weekend Constituency Plans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top