‘ഫിഫ ഫൈനലിൽ ആരെ പിന്തുണയ്ക്കും?’ ആരാധകൻ്റെ ചോദ്യത്തിന് മറുപടി നൽകി കിംഗ് ഖാൻ

ഖത്തർ ലോകകപ്പ് ഫൈനലിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ആരാകും വിശ്വകിരീടം ചൂടുകയെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അർജന്റീന കിരീടം നേടുമെന്ന് മെസിപടയുടെ ആരാധകരും കിരീടം തങ്ങൾ നിലനിർത്തുമെന്ന് ഫ്രാൻസ് ആരാധകരും പോർവിളിക്കുമ്പോൾ പ്രമുഖരടക്കം നിരവധി പേർ തങ്ങളുടെ വിജയികളെ പ്രവചിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഫൈനലിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ”എന്റെ മനസ് പറയുന്നത് മെസിയെന്നാണ്. എന്നാല്‍ എംബാപ്പെയുടെ പ്രകടനം കാണുകയെന്നത് ആസ്വദ്യകരമാണ്” – ട്വിറ്ററിൽ ലോകകപ്പ് ഫൈനലില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാൻ മറുപടി നൽകി.
ലോകകപ്പ് കാണാൻ അദ്ദേഹം സ്റ്റേഡിയത്തിലെത്തും. ഫിഫ സ്റ്റുഡിയോയിൽ മുൻ ഇംഗ്ലീഷ് താരം വെയ്ൻ റൂണിക്കൊപ്പമുണ്ടാകുമെന്നും ഷാരൂഖ് ഖാൻ അറിയിച്ചു. ഇതോടൊപ്പം നാല് വർഷത്തിന് ശേഷം അദ്ദേഹം അഭിനയിച്ച പത്താൻ എന്ന ചിത്രത്തിന്റെ പ്രമോഷനും നടക്കും.
Story Highlights: Argentina or France: Here is Shah Rukh’s answer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here