ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകം

ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കളെ പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും.
അഞ്ജുവിനെ ഭർത്താവ് സാജു ഇതിനുമുമ്പും മർദ്ദിച്ചിരുന്നതായി അച്ഛൻ അശോകനും അമ്മ കൃഷ്ണമ്മയും പറയുന്നു. ( britain malayali nurse death was murder )
മകൾ അഞ്ചുവും രണ്ടു കൊച്ചുമക്കളും കൊല്ലപ്പെട്ട വാർത്തയറിഞ്ഞ ഞെട്ടലിലാണ് വൈക്കം കുലശേഖരമംഗലത്തെ വീട്ടുകാർ. സാജു ഇതിനുമുമ്പും അഞ്ജുവിനെയും മക്കളെയും മർദ്ധിച്ചിരുന്നു. എന്നാൽ പലപ്പോഴും മർദ്ദനവിവരം അഞ്ചു വീട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു. മകളുമായുള്ള ഫോൺ സംഭാഷണത്തിൽ നിന്നും ഇത് മനസ്സിലാകുമായിരുന്നു എന്ന് അച്ഛനും അമ്മയും പറയുന്നു
ആറു വയസ്സുകാരനായ മൂത്തമകന്റെയും നാലുവയസ്സുകാരിയായി ഇളയ മകളുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അഞ്ജുവിനെയും രണ്ട് മക്കളെയും അവസാനമായി ഒരു നോക്ക് കാണാൻ സർക്കാർ സഹായം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്ശ്യം. മൃതദേഹം വീട്ടിലെത്തിക്കാനുള്ള നടപടികൾക്കായി കേന്ദ്ര വിദേശകാര്യമന്ത്രാലത്തോട് സഹായം അഭ്യർത്ഥിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിലാൽ പറഞ്ഞു
വ്യാഴാഴ്ചയാണ് അഞ്ജുവിനെയും രണ്ട് മക്കളെയും ജഗുരുതരമായി പരിക്കേറ്റ നിലയില്‍ ബ്രിട്ടനിലെ വീട്ടിൽ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അഞ്ജു മരണപ്പെട്ടിരുന്നു. കുട്ടികൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്
Story Highlights: britain malayali nurse death was murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here