‘സ്ത്രീകൾ ദുർഗാദേവിയുടെ പ്രതിരൂപം; പുരുഷാധിപത്യത്തിനെതിരെ നാം പൊരുതണം’ : ദിവ്യ സ്പന്ദന

പഠാൻ സിനിമയിൽ കാവി വസ്ത്രം ധരിച്ചെത്തിയ ദീപിക പദുക്കോണിനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ കോൺഗ്രസ് എംപിയും നടിയുമായ ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ( divya spandana about deepika padukone pathan controversy )
ദീപിക, സാമന്ത, രശ്മിക എന്നിവർക്കെതിരെ സമീപകാലങ്ങളിലായി സോഷ്യൽ മീഡിയ ട്രോളുകളും ഹേറ്റ് ക്യാമ്പെയിനും വ്യാപകമായിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. ‘ഡിവോഴ്‌സിന്റെ പേരിൽ സാമന്തയും, അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിൽ സായ് പല്ലവിക്കും, വേർപിരിഞ്ഞതിന്റെ പേരിൽ രശ്മികയ്ക്കും, വസ്ത്രത്തിന്റെ പേരിൽ ദീപികയ്ക്കും, ഇതുപോലെ പല കാരണങ്ങളാൽ നിരവധി സ്ത്രീകൾക്കും ട്രോളുകൾ ഒരുപാട് കിട്ടുന്നുണ്ട്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണ്. ദുർഗാ ദേവിയുടെ പ്രതിരൂപമാണ് സ്ത്രീകൾ. പുരുഷാധിപത്യമെന്ന വിപത്തിനെതിരെ നാം പടപൊരുതണം’- ദിവ്യ സ്പന്ദന എംപി പറഞ്ഞു.
Read Also: മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി; ‘പത്താൻ’ പ്രദർശിപ്പിക്കില്ലെന്ന് ഉലമ ബോർഡ്
Samantha trolled for her divorce, Sai Pallavi for her opinion,Rashmika for her separation, Deepika for her clothes and many, many other women for pretty much EVERYTHING. Freedom of choice is our basic right. Women are the embodiment of Maa Durga- misogyny is an evil we must fight
— Ramya/Divya Spandana (@divyaspandana) December 16, 2022
ഷാറുഖ് ഖാനും ദീപിക പദുകോണും അഭിനയിച്ച പത്താനിനിലെ ബേഷെരം രംഗ് ഗാനത്തെ ചൊല്ലിയുള്ള പ്രതിഷേധം തുടരുകയാണ്.ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം.ബജരംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് കർണി സേന അടക്കമുള്ള സംഘടനകൾ രംഗത്തെത്തി.മധ്യപ്രദേശ് മഹാരാഷ്ട്ര മേഖലകളിലാണ് പ്രതിഷേധം കനക്കുന്നത്. മുസ്‌ലിംങ്ങൾക്കിടയിലെ പ്രബലവിഭാഗമായ പത്താൻ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് ഉലെമ ബോർഡിന്റെ പ്രതിഷേധം. സിനിമയ്ക്ക് എതിരായ പ്രതിഷേധത്തിൽ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത ട്വിറ്ററിൽ പങ്ക് വച്ച കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രി സ്മ്യതി ഇറാനിയുടെ വീഡിയോയിൽ വാഗ്വാദം തുടരുകയാണ്.സ്ത്രീത്വത്തെ അപമാനിച്ച റിജു ദത്ത മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.അതിനിടെ മധ്യപ്രദേശിൽ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് സ്ഥലത്തേക്ക് വിഎച്ച്പി ബജരംഗ്ദൾ പ്രവർത്തകർ പ്രകടനം നടത്തി.
Story Highlights: divya spandana about deepika padukone pathan controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here