ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ

അന്താരാഷ്ട്ര ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്‍ററിന് കീഴിലുള്ള അന്താരാഷ്ട്ര സഹായ വിതരണം അഞ്ച് രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കിയതായിയാണ് റിപ്പോര്‍ട്ട് . ജോര്‍ദാന്‍, സുഡാന്‍, നൈജീരിയ, പാക്കിസ്ഥാന്‍, യമന്‍ രാജ്യങ്ങളിലേക്കാണ് സഹായം എത്തിച്ചത്.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ കഴിയുന്ന പലസ്തീന്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിയന്തിര സഹായമായി വിന്‍റര്‍ ക്ലോത്തുകളും പര്‍ച്ചേസിംഗ് വൗച്ചറുകളും വിതരണം ചെയ്തു. 23529 കുടുംബങ്ങള്‍ക്ക് ഇത് വഴി സഹായമെത്തിച്ചതായി കെ.എസ് റിലീഫ് സെന്‍റര്‍ അറിയിച്ചു.
Read Also: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു
പാക്കിസ്ഥാനില്‍ 1400ല്‍പരം ആളുകള്‍ക്ക് വിന്‍റര്‍ കിറ്റുകളും വിതരണം നടത്തി. നൈജീരിയയില്‍ 8592 പേര്‍ക്ക് ഭക്ഷ്യ കിറ്റുകളും, സുഡാനിലെ ദര്‍ഫുറില്‍ 4052 പേര്‍ക്കുള്ള ഭക്ഷ്യ കിറ്റുകളും യമനില്‍ അടിയന്തിര മെഡിക്കല്‍ സേവനമായി 21 പേര്‍ക്ക് ന്യൂറോ സര്‍ജറിയുള്‍പ്പെടെയുള്ള ചികില്‍സ സൗകര്യങ്ങളും നല്‍കിയതായി കെ.എസ് റിലീഫ് റിപ്പോര്‍ട്ട് പറയുന്നു.
Story Highlights: KSRelief continues relief efforts in 5 countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here