Advertisement

അടി തിരിച്ചടി, ത്രില്ലിംഗ് ആദ്യ പകുതി; ക്രൊയേഷ്യ 2 മൊറോക്കോ 1

December 17, 2022
2 minutes Read

ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ മൊറോക്കോയ്‌ക്കെതിരെ ക്രൊയേഷ്യ ഒരു ഗോളിന് മുന്നിൽ. കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്‌ക്കെതിരേ ഒമ്പതാം മിനിറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് തന്നെ മൊറോക്കോ തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റില്‍ അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ 42 ആം മിനിറ്റിൽ മിസ്ലാവ് ഓസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് തിരിച്ചുപിടിച്ചു.

Story Highlights: Orsic, Gvardiol Score As Croatia Lead Morocco 2-1 At Half-time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top