Advertisement

കുപ്പിവെള്ളത്തിന് അധിക തുക ഈടാക്കി; കരാറുകാരനെതിരെ കടുത്ത നടപടിയുമായി റെയിൽവേ

December 17, 2022
Google News 7 minutes Read

കുപ്പിവെള്ളത്തിന് വിപണി വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ ഈടാക്കി. അധികത്തുക ഈടാക്കിയ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് റെയിൽവേ. അംബാല റെയില്‍വേ ഡിവിഷനാണ് നടപടി സ്വീകരിച്ചത്. ട്രെയിന്‍ യാത്രക്കാരന്‍ സംഭവത്തെ കുറിച്ച് ട്വിറ്ററിലൂടെ പരാതി അറിയിച്ചതിനെ തുടർന്നാണ് റെയിൽവേ നടപടി സ്വീകരിച്ചത്.

ശിവറാം ഭട്ട് എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ചണ്ഡിഗഢില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് ലഖ്‌നൗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വെള്ളത്തിനായി അധികത്തുക നല്‍കേണ്ടി വന്നത്. കുപ്പിയുടെ മുകളില്‍ 15 രൂപയാണ് നൽകിയത്. എന്നാൽ 20 രൂപയാണ് വില്‍പനക്കാരന്‍ ഈടാക്കിയത്. സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെയാണ് ശിവറാം സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. എത്രയൊക്കെ പരാതി പെട്ടാലും ഇത്തരം സംഭവത്തിനെതിരെ കടുത്ത നടപടി റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനിടയില്ലെന്നുംഅദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എന്നാൽ വില്‍പനക്കാരനെ അറസ്റ്റ് ചെയ്തതായും വില്‍പനക്കായി അനുവദിച്ച ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും നോര്‍തേണ്‍ റെയില്‍വേ അറിയിച്ചു. ട്രെയിനുകളിലെ അനധികൃത വില്‍പനയും അധികവില ഈടാക്കലും നിയന്ത്രിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കും സി.എം.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയതായും അംബാല റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Story Highlights: railways initiates action against contractor for overcharging a passenger for water bottle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here