Advertisement

രാഷ്ട്രീയ കൗതുകം 02 | കിസാൻ സഭ ഒന്നല്ല; രണ്ട്!

December 17, 2022
3 minutes Read

കിസാൻ സഭയുടെ ദേശീയ സമ്മേളനം ഡിസംബർ 16ന്‌ തൃശൂരിൽ സമാപിച്ചു. പത്രങ്ങളായ പത്രങ്ങളെല്ലാം സമ്മേളന വാർത്ത ഗംഭീരമായി നൽകി. പക്ഷേ, ഒരു സംശയം? ഏത് കിസാൻ സഭ?

സംശയിക്കേണ്ട. സംശയം ന്യായമാണ്.

ഓൾ ഇന്ത്യാ കിസാൻ സഭ അഥവാ AIKS എന്ന പേരിൽ സംഘടനകൾ രണ്ടാണ് ഇന്ത്യയിൽ.

ഒരെണ്ണം CPIയുടെ കർഷക സംഘടനയാണ്. അത് 1936ൽ ലഖ്നൗവിൽ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഡൽഹിയിൽ CPIയുടെ കേന്ദ്ര ഓഫീസായ അജോയ് ഭവൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ച AIKS ഇതല്ല. അത് CPIMന്റെ കർഷക സംഘടനയായ AIKS ആണ്. ആസ്ഥാനം ഡൽഹിയിലെ കാനിംഗ് ലെയ്നിലും.

Read Also: മന്ത്രിമാരുടെ പേരുപുരാണം!

1964ലെ പിളർപ്പിനുശേഷം പാർട്ടിയുടെ കീഴിലെ സകല വർഗബഹുജന സംഘടകൾക്കും CPIM പുതിയ പേര് നൽകിയെങ്കിലും കർഷക സംഘടന പഴയ പേരിൽ തുടർന്നു. അതാണ് പേരിലെ ഈ ആശയക്കുഴപ്പത്തിന് കാരണം.

രണ്ട് AIKSനും ഹിന്ദി ബെൽറ്റിൽ മറ്റൊരു പേരുണ്ട്. അത് ഇങ്ങനെയാകുന്നു: ‘അഖിൽ ഭാരതീയ കിസാൻ സഭ’.

ഹിന്ദിയിലും ഇംഗ്ലീഷിലും ഒരേ പേരായ സ്ഥിതിക്ക്, രണ്ട് പ്രസ്ഥാനങ്ങളും തമ്മിൽ മാറിപ്പോകാൻ സാദ്ധ്യത ഏറെയാണ്.

അങ്ങനെ സംഭവിക്കാതിരിക്കാൻ നേതാക്കളും അണികളും അനൗദ്യോഗികമായ പ്രയോഗിക്കുന്ന ഒരു കൗശലമുണ്ട്.

CPIയുടെ കിസാൻ സഭയാണെങ്കിൽ AlKS (അജോയ് ഭവൻ) എന്ന് പറയും. അതല്ല, CPIMന്റെ കിസാൻ സഭയെ ആണ് പരാമർശിക്കുന്നതെങ്കിൽ AIKS (36, കാനിംഗ് ലെയ്ൻ) എന്നും പറയും.

രാഷ്ട്രീയകുതുകികളുടെ സംശയനിവാരണത്തിന്, വാർത്തകളിലും ഇത്തരമൊരു സൂചന നൽകുന്നത് നന്നായിരിക്കും.

വാൽക്കഷ്ണം:
‘കിസാൻ സഭ’ എന്ന പേരിനുമേൽ, ഇപ്പോൾ കേന്ദ്ര സർക്കാരിനും അവകാശമുണ്ട്. കർഷകർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രത്യേക ഓൺലൈൻ സേവനമാണ് ആ ‘കിസാൻ സഭ’.

Story Highlights: story behind kissan sabha AIKS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top