Advertisement

51-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ ബഹ്റെെൻ; ഡിസംബർ 31 വരെ ആഘോഷം

December 18, 2022
2 minutes Read
Bahrain 51st National Day celebration

ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി. ( Bahrain 51st National Day celebration ).

ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായി. ഒപ്പം ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി,രാജ്യത്തെ ഗവർണറേറ്റുകൾ മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സഹകരിച്ചും വർണാഭമായ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.
ബഹ്റൈൻ പതാകയുടെ നിറം ആയ വെള്ളയും ചുവപ്പും നിറത്തിലുള്ള ലെെറ്റുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഈസ ടൗൺ ഇന്ത്യൻ സ്കൂളിന് അടുത്തുള്ള അലങ്കാര ദീപങ്ങളും, ഇന്നലെ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ സിറക്യൂട്ടിൽ നടന്ന കരിമരുന്ന് പ്രയോഗവും കാണാൻ വെള്ളിയാഴ്ച്ച അവധി ദിനത്തിൽ കുടുബാംഗങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. മെഡിക്കൽ ക്യാമ്പ്, രക്ത ദാന ക്യാമ്പ്, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഒരുക്കി പ്രവാസികളും അന്നം തരുന്ന നാടിന്റെ ദേശീയ ദിന ആഘോഷത്തിൽ പങ്കുചേർന്നു.

ദേശീയദിനാഘോഷം പ്രമാണിച്ച് തിങ്കളാഴ്ച വരെ സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വാരാന്ത്യ ദിനങ്ങളിലും ആഘോഷപരിപാടികൾ തുടരുകയാണ്.

Story Highlights: Bahrain 51st National Day celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top