Advertisement

‘ഇന്നത്തെ മത്സരത്തിലെ നിർണായക ഗോൾ മെസി നേടും’; ലോകകപ്പ് അർജന്റീന ഉയർത്തുമെന്ന് ഇ പി ജയരാജൻ

December 18, 2022
2 minutes Read

അർജന്റീനയുടെ കടുത്ത ആരാധകനാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തവണ അർജന്റീന ലോകകപ്പ് ഉയർത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ഇ പി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു. ഫ്രാൻസ് മികച്ച ടീമാണെങ്കിലും വിജയം നേടാൻ അർജന്റീനയ്ക്ക് എല്ലാ അനുകൂല ഘടകങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മത്സരത്തിലെ നിർണായക ഗോൾ ലയണൽ മെസി നേടും.(ep jayarajan about messi qatar world cup)

കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണ്. ഫുട്ബോൾ രംഗത്ത് നൂതനമായ വഴി തുറന്നു, ലോകത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ഉള്ള രാജ്യമാണ് അർജന്റീന. അവർക്ക് അധികാരത്തിലേക്ക് വരാനും. വിപ്ലവകാരികളുടെ പാരമ്പര്യം ഉൾക്കൊള്ളാനുമുള്ള ഒരു ജനതയുടെ നാടാണ് അർജന്റീന. മാനസികമായിയും ആശയപരമായും പൊരുത്തമുള്ള രാജ്യമാണ് അർജന്റീനയെന്നും ഇ പി ജയരാജൻ പറഞ്ഞു .

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

കളികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യം. അതിൽ തന്നെ മെച്ചപ്പെട്ട കളിക്കാർ ലോകത്തിന് സംഭാവന ചെയ്യുന്ന രാജ്യം. അത്കൊണ്ട് അർജന്റീനയെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. ഫ്രാൻസിനെ തള്ളിക്കളയാൻ സാധിക്കില്ല അവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യമാണ്. മെസിയുടെ പ്രാഗത്ഭ്യമാണ് അദ്ദേഹത്തെ ആളുകൾ ആരാധിക്കാൻ കാരണമെന്നും ഇ പി കൂട്ടിച്ചേർത്തു.

രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.

ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.

Story Highlights: ep jayarajan about messi qatar world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top