നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഭർത്താവിന്റെ ആത്മഹത്യാ ശ്രമം

കന്യാകുമാരി ജില്ലയിലെ തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് എബിനേസർ ആത്മഹത്യക്ക് ശ്രമിച്ചു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ( husband killed his wife Thuckalay ).
നടുറോഡിലാണ് അരിവാള് കൊണ്ടു ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്. തലയിൽ വെട്ടേറ്റ ബെർനിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബെർനിഷയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഭർത്താവ് എബിനേസർ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇയാൾ വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ചു ആതമഹത്യക്കു ശ്രമിച്ചു. ശേഷം ഇയാൾ തന്നെ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടർചികിത്സയ്ക്കായി മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ടെമ്പോ ഡ്രൈവറായിരുന്നു എബനേസർ. ജെബ ബെർനിഷ കഴിഞ്ഞ മൂന്നു മാസമായി തിരുവനന്തപുരത്തു ബ്യൂട്ടീഷൻ കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും തക്കല പൊലീസിന് വിവരം ലഭിച്ചു.
Story Highlights: husband killed his wife Thuckalay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here