എറണാകുളം ഇല്ലിത്തോട് ബൈക്കിന് മുമ്പിൽ പുലി വട്ടം ചാടി

എറണാകുളം ഇല്ലിത്തോട് വട്ടച്ചോട് കയറ്റത്തിൽ ബൈക്കിന് മുമ്പിൽ പുലി വട്ടം ചാടി. ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിന്റെ ബൈക്കിന്റെ മുമ്പിലാണ് പുലി വട്ടം ചാടിയത്. വിജനമായ പ്രദേശമാണിത്. ( leopard found in ernakulam illithodu )
ഇല്ലിത്തോട് ഒന്നാം ബ്ലോക്കിനും കാടപ്പാറ വനം വകുപ്പ് ചെക്ക് പോസ്റ്റിന് ഇടയിലുള്ള വനം വകുപ്പ് സ്ഥലമാണ് വട്ടച്ചോട് കയറ്റം. മലയാറ്റൂർ വിമലഗിരി ഇടമലയാർ കനാലിന് സമീപം പറമ്പി വീട്ടിൽ പാസ്‌ക്കലിന്റെ വീട്ടിലെ പട്ടിയെ പുലി പിടിച്ചിരുന്നു. പട്ടിയെ കാണാതെയായതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് പട്ടിയുടെ അവശിഷ്ടം കനാലിൽ കണ്ടത്. കൂടാതെ രാത്രി കനാലിനടുത്ത് പുലിയെ കണ്ടതായി പറയുന്നു.
രണ്ട് മാസത്തിലധികമായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്.
Story Highlights: leopard found in ernakulam illithodu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here