ശബരിമലയിൽ ഭക്തജനത്തിരക്കിൽ നേരിയ കുറവ്; ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയതത് 76103 പേർ

ശബരിമലയിൽ ഭക്തജനത്തിരക്കിൽ നേരിയ കുറവ്. അവധി ദിനമായിട്ടും ഇന്ന് 76103 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്. ( sabarimala pilgrim number decrease )
കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കാൻ നേരത്തെ തീരുമാനമെടുത്തെങ്കിലും വിശദമായ ആലോചനകൾക്ക് ശേഷം നടപ്പിലാക്കാമെന്ന നിലപാടിലാണ് പോലീസ്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത.
Story Highlights: sabarimala pilgrim number decrease
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here