വ്യക്തിഗത വിസയില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാൻ അനുമതി; സിംഗിള്‍ വിസയുടെ കാലാവധി 90 ദിവസം

വ്യക്തിഗത വിസയില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അനുമതി ഉണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സിംഗിള്‍ വിസയുടെ കാലാവധി 90 ദിവസവും മള്‍ട്ടിപ്പിള്‍ വിസയുടെ കാലാവധി ഒരു വര്‍ഷവുമായിരിക്കും.
സൗദി പൗരന്‍മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിദേശികളെ സന്ദര്‍ശനത്തിനായി സൗദിയിലേക്ക് കൊണ്ട് വരാനുള്ള സൗകര്യമാണ് വ്യക്തിഗത വിസ നല്‍കുന്നത്. ഇങ്ങിനെ സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൗകര്യം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മദീന സന്ദര്‍ശനത്തിനും അവസരം ലഭിക്കും.
സൗദിയുടെ ഏത് ഭാഗത്ത് സഞ്ചരിക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്ര വസ്തുക്കളും സന്ദര്‍ശിക്കാനും ഇതുവഴി അതിഥികള്‍ക്ക് സാധിക്കും. ഒരേസമയം ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ നൽകാന്‍ സൗദി പൗരന്‍മാര്‍ക്ക് അവസരമുണ്ട്. ഒരു അതിഥിക്ക് തന്നെ ഒന്നില്‍ കൂടുതല്‍ തവണ വ്യക്തിഗത വിസയില്‍ സൗദി സന്ദര്‍ശിക്കാനും അനുമതിയുണ്ട്.
സിംഗിള്‍ വിസയുടെ കാലാവധി 90 ദിവസവും മള്‍ട്ടിപ്പിള്‍ വ്യക്തിഗത വിസയുടെ കാലാവധി ഒരു വര്‍ഷവുമാണ്. മള്‍ട്ടിപ്പിള്‍ വിസയില്‍ ഉള്ളവര്‍ക്ക് ഒരു സന്ദര്‍ശനത്തില്‍ 90 ദിവസം വരെ സൗദിയില്‍ കഴിയാനുള്ള അനുമതിയുണ്ട്. Visa.mofa.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് വ്യക്തിഗത വിസക്കായി അപേക്ഷിക്കേണ്ടത്.
Story Highlights: Saudi Arabia individual visas Umrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here