അബുദാബി തീരത്ത് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി

അബുദാബി തീരത്ത് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. അബുദാബി എൻവയോൺമെന്റ് ഏജൻസിയുടെ മറൈൻ സംഘമാണ് ചത്ത തിമിംഗലത്തെ കണ്ടെത്തിയത്. ( whale found dead in abu dhabi )
ചെറു മീനുകളെ ഭക്ഷിക്കുന്ന ബ്രൈഡ്‌സ് വേൽ ഇനത്തിൽപ്പെട്ട തിമിംഗലത്തെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സമുദ്രപരിസ്ഥിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീവിയാണ് ഈ തിമിംഗലം.
പ്രദേശത്ത് വിദഗ്ധരെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ മരണകാരണം വ്യക്തമാക്കിയില്ല. തുടർന്ന് അബുദാബി മാലിന്യ നിർമാർജന സംഘമെത്തി തിമിംഗലത്തെ സംസ്‌കരിച്ചു.
Story Highlights: whale found dead in abu dhabi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here