സ്‌കലോണിയുടെ ആനന്ദക്കണ്ണീര്‍; ഹൃദയം നിറച്ച് ദൃശ്യങ്ങള്‍

പരാജയപ്പെട്ടാലും അത് നമ്മുക്ക് അഭിമാനം തന്നെയാണെന്ന് ടീമിലെ ഓരോരുത്തരോടും കളിയ്ക്ക് മുന്‍പ് തന്നെ പറഞ്ഞ് അവരില്‍ ആത്മവിശ്വാസം നിറച്ച കോച്ച് ലിയോണല്‍ സ്‌കലോണിയാണ് അര്‍ജന്റീനയുടെ മറ്റൊരു അനുഗ്രഹം. 36 വര്‍ഷങ്ങള്‍ക്കുശേഷം കപ്പ് സ്വന്തമാക്കാനുള്ള സമ്മര്‍ദത്തെ ഗംഭീര കളി സമ്മാനിച്ച് രാജകീയ വിജയം നേടി ഇറക്കി വയ്ക്കുമ്പോള്‍ അതിവൈകാരികമായിരുന്നു സ്‌കലോണിയുടെ പ്രതികരണം. വിജയത്തിന് തൊട്ടുപിന്നാലെ മുഖംപൊത്തി സന്തോഷം കൊണ്ട് വിതുമ്പിക്കരയുന്ന സ്‌കലോണിയുടെ ദൃശ്യങ്ങള്‍ ലോകകപ്പിലെ മറ്റൊരു അവിസ്മരണീയമായ ദൃശ്യമാണ്. (Argentina world cup scaloni crying video goes viral)
അര്‍ജന്റീനയുടെ നായകന്‍ മെസിയെ വാരിപ്പുണര്‍ന്ന് കരച്ചിലടക്കാന്‍ പാടുപെടുന്ന സ്‌കലോണിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്. 2022 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ കൂടിയാണ് 44 വയസുകാരനായ സ്‌കലോണി.
ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.
Story Highlights: Argentina world cup scaloni crying video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here