മൈതാനത്തിറങ്ങി മെസിക്കും എംബാപ്പെക്കും ഒപ്പം ചിത്രം; അഭിമാന നിമിഷമെന്ന് ആസീം വെള്ളിമണ്ണ

ലോകം മൊത്തം കാത്തിരുന്ന കൊട്ടിക്കലാശത്തിന്റെ പ്രാരംഭത്തില്‍ താരങ്ങള്‍ക്കൊപ്പം മൈതാന മധ്യത്തിലിറങ്ങാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശി ആസിം. അര്‍ജന്റീന ലോകകിരീടം നേടിയത് സാക്ഷിയാകാന്‍ ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആസീമും ഉണ്ടായിരുന്നു.(aseem vellimanna in qatar with messi mbappe)
ഖത്തറിന് നന്ദി, അപൂര്‍വ്വ സൗഭാഗ്യമായിരുന്നു ‘മറക്കാനാകാത്ത അനുഭവമാണിത്. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തും ഊര്‍ജ്ജവും തരും.ആസീം വെള്ളിമണ്ണ ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചു. എം കെ മുനീർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആസിമിന് ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മത്സരത്തിന് മുമ്പ് ലയണല്‍ മെസിക്കും കിലിയന്‍ എംബാപ്പെക്കുമൊപ്പം ഫോട്ടോയും ഹസ്തദാനവും. ഇരുവരും അടുത്തെത്തി കുശലം പറയുകയും ഫോട്ടോ എടുക്കുകയും ചെയ്തതോടെ മറക്കാനാവാത്ത രാത്രിയായിരുന്നു ആസീമിന് ഇന്നലത്തേത്. ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയനായിരുന്ന ഗാനിം അല്‍ മുഫ്തയുമൊത്തുള്ള ആസീമിന്റെ ചിത്രങ്ങളും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നവംബര്‍ 20 നാണ് ഭിന്ന ശേഷിക്കാരായ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തണമെന്ന സന്ദേശവുമായി ആസീം ഖത്തറിലെത്തിയത്. ഉദ്ഘാടന മത്സരങ്ങളിലടക്കം സ്റ്റേഡിയത്തിലെത്താന്‍ പറ്റിയിരുന്നെങ്കിലും ക്രൊയേഷ്യ– മൊറോക്കോ ലൂസേഴ്സ് ഫൈനലിലും ഫൈനല്‍ മത്സരത്തിലാണ് ഗ്രൗണ്ടിലിറങ്ങാന്‍ അവസരം ലഭിച്ചത്.
Story Highlights: aseem vellimanna in qatar with messi mbappe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here